
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിലെ മുഖ്യ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ശിവരഞ്ജിത്തും നസീമുമാണ് പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ അപ്പോഴത്തെ ദേഷ്യത്തിൽ കുത്തിയത് എന്നാണ് പ്രതികൾ പ്രതികൾ പോലീസിനോട് പറഞ്ഞത്. അറിവോട് കൂടിയാണ് അഖിലിനെ കുത്തിയത്. ആ സമയം അങ്ങനെ ചെയ്യാനാണ് തോന്നിയത്. ഞങ്ങൾ മാത്രമല്ല ഞങ്ങളോടപ്പം ഒരു സംഘം ആളുകൾ കൂടെയുണടായിരുന്നു.എന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം.

കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവരഞ്ജിത്തും അയൽക്കാരാണ്. അതിനാൽ തന്നെ കൃത്യം നടത്താൻ പ്രതിക്ക് പ്രേരണയായതിന് പിന്നിൽ മറ്റേതെങ്കിലും വിരോധമുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. കൂടാതെ വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
