
ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പിന്‍തുണച്ച് പ്രതിഷേധ മുന്നണിയിലെത്തിയതിലും ആസിഡ് ആക്രമണത്തിന്‍റെ ഇരയുടെ അതിജീവന കഥ പറയുന്ന ഛപക് എന്ന ചിത്രമൊരുക്കിയതിലും ദീപിക പദുകോണിന് അഭിനന്ദനവും പിന്‍തുണയും അര്‍പ്പിച്ച് സംവിധായകന്‍ അമല്‍ നീരദ്.

ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന് പിന്തുണ അറിയിച്ച് അമൽ നീരദ് രംഗത്തെത്തിയത്. ആദ്യമായി നിര്‍മ്മിച്ച് അഭിനയിക്കുന്ന ചിത്രം തിയേറ്ററുകളിലെത്താന്‍ രണ്ടുനാള്‍ ശേഷിക്കെ, ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണയുമായെത്തി പ്രതിഷേധിച്ചത് എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് നിര്‍മ്മാതാവ് കൂടിയായ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ തനിക്ക് തിരിച്ചറിയാനാകുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
ആസിഡ് ആക്രമണത്തിന്‍റെ ഇരയുടെ ജീവിതം ദീപിക പദുകോണിനെ മുഖ്യ കഥാപാത്രമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്നുവെന്ന് 2018 പകുതിയോടെയാണ് വാര്‍ത്തകള്‍ വരുന്നത്. 2019 ല്‍ ചിത്രീകരണം നിര്‍വഹിച്ചു.
https://www.facebook.com/AmalNeeradOfficial/photos/a.728394333966970/1694194370720290/?type=3
