
കാസര്‍കോട്: എന്തൊക്കെപ്പറഞ്ഞാലും നാട്ടിന്‍ പുറങ്ങളിലെ ആളുകള്‍ക്ക് ഓണം ഒരു ഹരം തന്നെയാണ്.. നാടന്‍ കലാസമിതികളൊക്കെ ഉറക്കത്തില്‍ നിന്നുണര്‍ന്ന് സജീവമാകുന്ന സമയം..എല്ലാ ക്ലബ്ബുകളും എന്തെങ്കിലും പരിപാടി സംഘടിപ്പിക്കും. കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങളായിരിക്കും മുഖ്യ ഇനം…വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. സമാപനത്തോടന്ബന്ധിച്ച് സാംസ്കാരിക സമ്മേളനവും,പ്രഭാഷണവും, കലാപരിപാടികളും ഉണ്ടാകും. നാട്ടുകാര്‍ ഒന്നടങ്കം ഇത്തരം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ഇതിനൊക്കെ നിങ്ങളെ ക്ഷണിക്കുകയാണ് കാസര്‍ഗോഡ്.

അതെ, ഓണം കാണാത്തവർ/ ആഘോഷിക്കാൻ നിങ്ങൾ കാസർകോട്ടേക്ക് വാ എന്നുതന്നെയാണ് കാസര്‍ഗോഡ് ജില്ലയിലെ കൊട്ടോടി പേരടുക്ക ഗ്രാമം പറയുന്നത്. ജീവിതരീതിയും നിലവാരവും കാലത്തിനൊപ്പം മാറിയപ്പോൾ തങ്ങളുടെ സത്വം തിരികെപിടിക്കാൻ ഒരുങ്ങുകയാണ് ഈ ഗ്രാമത്തിലുള്ളവർ. അതിനുള്ള ഉത്തമതെളിവാണ് ഈ വര്ഷം ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പേരടുക്ക ഗ്രാമത്തിലെ ഓണാഘോഷ സംഘാടകർ പുറത്തിറക്കിയ നോട്ടീസ്. തങ്ങളുടെ സ്വന്തമായ കാസ്രോട് സ്ലാങ്ങ് ആണ് നോട്ടീസില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നത്.
