നിങ്ങള്‍ക്ക് അച്ചായത്തി ലുക്കുണ്ടോ… എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു നായിക സ്ഥാനം

  • Post category:news
  • Reading time:1 min read
You are currently viewing നിങ്ങള്‍ക്ക് അച്ചായത്തി ലുക്കുണ്ടോ… എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു നായിക സ്ഥാനം

കൊച്ചി: രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലേക്ക് നായികമാരെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. മലയാളികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായ കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അച്ചായത്തി ലുക്കുള്ളതും 20നും 25നും ഇടയില്‍ പ്രായമുള്ളതുമായ പെണ്‍കുട്ടികള്‍ക്കാണ് ചിത്രത്തില്‍ നായികയാവാനുള്ള അവസരം. mittayitheruvu@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയഘോഷ ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബിടി അനില്‍ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കാളിയാന്റെ തിരക്കഥ ഒരുക്കുന്നതും അനില്‍കുമാറാണ്. ഛായാഗ്രഹണം സമീര്‍ ഹഖ്.

0Shares