കൊച്ചി: മലയാളത്തിലെ മാതൃകാ ദമ്പതിമാരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ചാക്കോച്ചന്റെ വിജയത്തിലും പരാജയത്തിലും കൂടെ തന്നെ നില്‍ക്കാന്‍ എന്നും പ്രിയപ്പെട്ട ഭാര്യ പ്രിയയുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പം നിന്നെടുത്ത കുഞ്ചാക്കോ ബോബന്റെ സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.

ഭാര്യയുടെ മുടി വെച്ചുകൊണ്ടുള്ള ചാക്കോച്ചന്റെ സെല്‍ഫി. നിങ്ങളുടെ ഭാര്യ നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ ആയാല്‍ ഇങ്ങനെയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയയ്‌ക്കൊപ്പമുള്ള സുന്ദര നിമിഷം സെല്‍ഫിയാക്കി ചാക്കോച്ചന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് ധാരാളം ലൈക്കുകളും കമന്റുകളും കിട്ടി.

കുഞ്ചാക്കോ ബോബന്‍ മുടി വച്ചുള്ള ഫോട്ടോ കാണാന്‍ പ്രണവ് മോഹന്‍ലാലിനെ പോലുണ്ട് എന്നാണ് കൂട്ടത്തില്‍ ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്തതില്‍ ഒരാള്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ്. തന്നെ ഒരുപാട് സ്വാധീനിച്ച ദമ്പതിമാരാണെന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് ശങ്കര്‍ ചാക്കോച്ചന്റെ സെല്‍ഫി ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.