
ഷെയ്ന്‍ നിഗത്തിനെതിരെയുള്ള വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. നവാസുദ്ധീന്‍ സിദ്ധിക്കിയുടെ ഒക്കെ തലത്തിലേക്ക് വളരാവുന്ന ഒരു അഭിനയ തലമുള്ള ചെറുപ്പക്കാരനാണ് ഷെയ്‌നെന്ന് ഹരീഷ് പേരടി പറയുന്നു. അങ്ങനെയൊരു നടനെ സംഘടനാ ദാര്‍ഷ്ട്യങ്ങളുടെ പേരില്‍ ഇല്ലാതാക്കരുത്. നാഷണല്‍ അവാര്‍ഡുകള്‍ വാങ്ങിയ നടനും നടിയും ഇണച്ചേര്‍ന്നാല്‍ പോലും ഇങ്ങനെ ഒരു നടനെ നമുക്ക് കിട്ടാന്‍ പ്രയാസമായിരിക്കും.

അതേസമയം സോഷ്യല്‍ മീഡിയ വഴിയുള്ള ഷെയ്‌നിന്‍റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി ഫിലിം ചേംബര്‍ രംഗത്ത് എത്തിയിട്ടുണ്ട്. താരത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഷെയ്‌നിന്‍റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു.
