നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയില്‍ നിന്നുള്ള ഗോലു എന്ന 24വയസ്സുകാരനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് പിന്നീട് മരിച്ചു. കഴിഞ്ഞ ദിവസം സഞ്ചയ് തടാകത്തിന് സമീപം വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ പെണ്‍കുട്ടിയെയാണ് ഗോലു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്.

കുട്ടിയുടെ അമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. അബോധാവസ്ഥയിലാകുന്നത് വരെ ജനക്കൂട്ടം കല്ലും വടിയും ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിച്ചിരുന്നു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിനെ ആക്രമിച്ചവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

0Shares