
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റായി വ്ളാഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ പുടിന്‍ 76 ശതമാനം വോട്ടുകള്‍ നേടി. പ്രധാന എതിരാളിയായ അലക്‌സി നവല്‍നിക്ക് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മത്സരാനുമതി നിഷേധിച്ചതോടെ പുടിന്റെ വിജയം എളുപ്പത്തിലാകുമായിരുന്നു. 12.89 വോട്ടുകള്‍ നേടി പവല്‍ ഗ്രുഡിനാണ് രണ്ടാം സ്ഥാനത്ത്. വിജയം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് പുടിന്‍ പ്രതികരിച്ചു.

ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. റഷ്യയിലെ പുതിയ നിയമമനുസരിച്ച് 2024 വരെ പുടിന് പ്രസിഡന്റായി തുടരാം. 50 ശതമാനം പോളിംഗ് നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും മത്സരത്തിന്റ ഒരു ഘട്ടത്തിലും പുടിന്‍ യാതൊരു വെല്ലുവിളിയും നേരിട്ടില്ല.
