കാസര്‍കോട്: കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാ(50)ണ് വെടിയേറ്റുമരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാകാം ഇയാള്‍ മരിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസമാണ് ഓടക്കൊല്ലിയിലെ ചന്ദ്രന്‍, അശോകന്‍ എന്നിവര്‍ക്കൊപ്പം ജോര്‍ജ് പോയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ കസ്റ്റഡിയിലാണ്. നായാട്ടിനായാണ് ജോര്‍ജ്ജും സംഘവും വനത്തില്‍ പ്രവേശിച്ചത്. വാഗമണ്‍തട്ട് എന്ന സ്ഥലത്ത് നിന്നാണ് ജോര്‍ജ്ജിന്റെ മൃതദേഹം കണ്ടെടുത്തത്. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരും.
സോഫിയാണ് മരിച്ച ജോര്‍ജിന്റെ ഭാര്യ. മാതാവ്: മനിയക്കുട്ടി. മക്കള്‍: ജോസഫ്, വര്‍ഗീസ്, തോമസ്. സഹോദരങ്ങള്‍: ബേബി, മേരി, വത്സമ്മ, ജെയിംസ്, ജോണ്‍, ലൂയിസ്.
നായാട്ടിനായി കര്‍ണാടക വനത്തില്‍ പ്രവേശിച്ച മലയാളി വെടിയേറ്റ് മരിച്ചു: രണ്ടുപേര്‍ കസ്റ്റഡിയില്‍