തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് തീ കൊളുത്തികൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് ഞായറാഴ്ചയാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ സംഭവമുണ്ടായത്. നാട്ടുകാർ നോക്കിനിൽക്കേയാണ് ഈ ക്രൂര കൃത്യം നടന്നതെങ്കിലും ആരും ഇടപെട്ടില്ലെന്നും പറയപ്പെടുന്നു.
വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ തീകൊളുത്തി കൊന്നത്. സംഭവത്തിനു ശേഷം വീരാജ് ഒളിവിലാണ്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജീത്തു ഇന്നുപുലർച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. 
നാട്ടുകാർ നോക്കിനിൽക്കെ ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു