തൃശ്ശൂര്‍: കറന്റ് അക്കൗണ്ടുകാര്‍ക്കും സ്വര്‍ണവായ്പക്കാര്‍ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുട്ടന്‍ പണി. ഒരു ദിവസം 25,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്ന കറന്റ് അക്കൗണ്ട് ഉടമകള്‍ കൂടുതല്‍വരുന്ന ഓരോ 1000 രൂപയ്ക്കും 75 പൈസ സേവനനികുതി നല്‍കണമെന്നാണ് എസ്.ബി.ഐയുടെ പുതിയ നിബന്ധന.
സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാസം മൂന്നുതവണമാത്രമേ സൗജന്യ ഇടപാട് അനുവദിക്കൂ. അതിനുമുകളിലുള്ള ഓരോ ഇടപാടിനും 50 രൂപ സേവനനികുതിയും ഈടാക്കും.

സ്വര്‍ണവായ്പയെടുക്കുന്നവര്‍ക്കും ഈ പുതിയ നിബന്ധനകള്‍ തിരിച്ചടിയാണ്. 25,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണവായ്പയ്ക്ക് 575 രൂപ സേവന നികുതിയായി ഈടാക്കും. ചെറുകിട സ്വര്‍ണവായ്പകള്‍ നല്‍കുന്നത് കുറച്ചിട്ടുമുണ്ട്. വന്‍തുകകളുടെ സ്വര്‍ണവായ്പകള്‍ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി എന്നാണ് എസ്.ബി.ഐയുടെ വിശദീകരണം.