നാട്ടുകാരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി കാസർകോട് തെരുവത്ത് ജി.എല്‍.പി സ്കൂള്‍ ഓണാഘോഷം

  • Post category:local news
  • Reading time:1 min read
You are currently viewing നാട്ടുകാരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി കാസർകോട് തെരുവത്ത്  ജി.എല്‍.പി സ്കൂള്‍ ഓണാഘോഷം

കാസര്‍കോട്: നാട്ടുകാരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരിക്കുകയാണ് കാസര്‍കോട് തെരുവത്ത് ജി.എല്‍.പി സ്കൂളിൽ നടന്ന ഓണാഘോഷം. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാകായിക പരിപാടികൾ ആവേശം ജനിപ്പിക്കുന്നതായി. ഇതിനെല്ലാം പുറമേ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മുൻസിപ്പൽ ചെയർപേഴ്സൺ ബീഫാതിമ ഇബ്രാഹിം,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ നൈമുന്നിസ, മിസ്‌രിയഹമീദ്‌, ഫര്‍സാന ഷിഹാബ്,.കൌണ്‍സിലര്‍മാരായ രംസീന റിയാസ്, ഫര്‍സാനാ ഹസന്‍, സിയാന ഹനീഫ്. എന്നിവരുടെ സാന്നിദ്ധ്യം ചടങ്ങിന് മാറ്റുകൂട്ടി.

4മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ സ്കൂളിന്‍റെ വികസനലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മുന്നിൽ നിൽക്കുന്ന മുൻസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൈമുന്നിസയെ രക്ഷാകർതൃസമിതി ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ പേക്കടം ഭാസ്കരൻ, പി.ടി.എ പ്രസിഡന്റ് ആഫില, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്മ,അമാനുല്ല, മുൻകൗൺസിലർ ഹബീബ് റഹ്മാന്‍,അഷ്‌റഫ്‌ ഖാസിലാന്‍, മുനീർ. ലത്തീഫ്, അമീർഹൊന്നമൂല എന്നിവര്‍ സംസാരിച്ചു.

0Shares