നാട്ടില്‍ പകര്‍ച്ചവ്യാധി പടരുന്നു; മംഗല്‍പാടി സി.എച്ച്.സി പ്രവര്‍ത്തനം അവതാളത്തില്‍; കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഒളിച്ചുകളിക്കെതിരേ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ രംഗത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing നാട്ടില്‍ പകര്‍ച്ചവ്യാധി പടരുന്നു; മംഗല്‍പാടി സി.എച്ച്.സി പ്രവര്‍ത്തനം അവതാളത്തില്‍; കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ  ഒളിച്ചുകളിക്കെതിരേ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ രംഗത്ത്

ഉപ്പള: പകര്‍ച്ചവ്യാധികളും മറ്റും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മംഗല്‍പാടി പ്രാഥമികാരോഗ്യ രംഗത്തെ പ്രവര്‍ത്തനം അവതാളത്തില്‍. കേന്ദ്രത്തിന്റെ പ്രധാന ചുമതല നിര്‍വഹിക്കേണ്ട വയനാട് സ്വദേശിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനാസ്ഥകാരണമാണ് ആരോഗ്യരംഗം അവതാളത്തിലാകാന്‍ കാരണണെന്ന് പഞ്ചായത്ത് ഭരണസമിതി. ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ സ്ഥിരമായി മുങ്ങി നടക്കുകയും അധികാരികളെ ഉള്‍പ്പെടെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി മംഗല്‍പാടി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.എം മുസ്തഫ ആരോപിച്ചു. നഗരത്തിലെ ഫ്‌ളാറ്റുകളില്‍ നിന്നും മറ്റും മാലിന്യവും മലിനജലവും പുറം തള്ളുന്നതായുള്ള പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി അന്വേഷിക്കുവാനും നടപടി എടുക്കാനും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിക്കുവാന്‍ പോലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂട്ടാക്കുന്നില്ല. ആശുപത്രിയുടെ മുന്നില്‍ വരെ മാലിന്യങ്ങള്‍ കൊണ്ടു തള്ളുന്നത് നേരില്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മാത്രവുമല്ല പ്രസിഡണ്ടും മറ്റു ജനപ്രതിനധികളും വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ധിക്കാരപരമായ നടപടിയില്‍ ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് ബോര്‍ഡ് യോഗം പ്രമേയം അവതരിപ്പിച്ച് ആരോഗ്യ മന്ത്രി ഡി.എം.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിയിരുന്നു. കഴിഞ്ഞ ദിവസം ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയെ അപമാനിച്ചു വിട്ട സംഭവവും എച്ച്.ഐയുടെ അറിവോടെ തന്നെയാണെന്നും ആരോപിച്ചു. ഇദ്ദേഹത്തിനെതിരെ അടിയന്തിരമായും നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതായും ബി.എം.മുസ്തഫ പ്രസ്താവനയില്‍ പറഞ്ഞു.

0Shares