കാസര്‍കോട്: കാമുകനോടൊപ്പം നാടുവിട്ട അധ്യാപികക്കെതിരെ കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചതിന് പോലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുമായ ജയശ്രീ(32)ക്കെതിരെയാണ് ഭര്‍ത്താവ് മേല്‍പ്പറമ്പ് മറവയല്‍ സ്വാതിനിവാസിലെ മധുസൂദനന്റെ(34) പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്. പൊതുവഴിയില്‍ കുട്ടികളെ ഉപേക്ഷിച്ചുപോയതിന് ഐ.പി.സി 317 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പും ജയശ്രീക്കെതിരെ ചുമത്തുമെന്നാണ് സൂചന. മൂന്നരവയസുള്ള മകനെയും പത്തുവയസുള്ള മകളെയുമാണ് ജയശ്രീ ഓട്ടോയില്‍ പോകവേ പെരുവഴിയില്‍ ഇറക്കിവിട്ടത്. സെപ്തംബര്‍ 11 ന് രാവിലെയാണ് ജയശ്രീ മക്കളെയും കൊണ്ട് മരവയലിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്.
മാതാവിനെ കാണാതെ കരഞ്ഞ കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് താമസസ്ഥലത്തെത്തിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന മധുസൂദനന്റെ പരാതിയില്‍ കേസെടുത്തിരുന്ന പോലീസ് നടത്തിയ അന്വേഷണത്തില്‍ 22 കാരനായ കാമുകന്‍ സഹദിനോടൊപ്പം പോയതാണെന്ന് വ്യക്തമാവുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജയശ്രീയെ മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ പോലീസ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ജയശ്രീയെ പോലീസ് കാസര്‍കോട്ടെത്തിക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മതപഠനം തുടരാനും കാമുകന്‍ സഹദിനൊപ്പം ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ജയശ്രീ മജിസ്‌ട്രേട്ടിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
നാടുവിട്ട അധ്യാപികക്കെതിരെ പുതിയ കേസ്; കാമുകനോടൊപ്പം പോയത് കുട്ടികളെ പൊതുവഴിയില്‍ ഉപേക്ഷിച്ച്