നാടിന്‍റെ ചിരകാല അഭിലാഷം; ഗവൺമെന്റ് ഹൈസ്‌കൂളിന്‍റെ പുതിയ കെട്ടിടം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing നാടിന്‍റെ ചിരകാല അഭിലാഷം; ഗവൺമെന്റ്  ഹൈസ്‌കൂളിന്‍റെ പുതിയ കെട്ടിടം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി   ഉദ്ഘാടനം ചെയ്തു

കാസർകോട്: നാടിന്‍റെ ചിരകാല അഭിലാഷമായ കുറ്റിക്കോൽ ഗവൺമെന്റ് ഹൈസ്‌കൂളിന്‍റെ പുതിയ കെട്ടിടം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മലയോര ഗ്രാമത്തിന്‍റെ വിദ്യഭ്യാസ സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അടുത്ത കാലത്ത് ഇവിടെ ഗവ.ഹൈസ്കൂൾ യാഥാർഥ്യമായത്.

കെ.കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം നാരായണൻ, ബ്ലോക്ക് പ്രസിഡണ്ട് ഓമന രാമചന്ദ്രൻ, മെമ്പർ കെ.ടി രാഗിണി, പഞ്ചായത്ത്‌ പ്രസിഡണ്ട് പി.ജെ ലിസി, മെമ്പർമാരായ പി.ഗോപിനാഥൻ, എൻ.ടി ലക്ഷ്മി, എച്.നിർമല, പി.ദിവാകരൻ, പ്രധാന അധ്യാപകൻ ഫിലിപ്പ്, സി.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ അധ്യാപകൻ കെ.ദാമോദരൻ സ്കൂൾ ലൈബ്രറി ക്ക് 25,000 രൂപ സംഭാവന നൽകി.

0Shares