
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ അമ്മയും കുഞ്ഞും പൊള്ളലേറ്റ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം പുലർച്ചെയാണ് കൃഷ്ണ എന്ന യുവതിയും ഒന്നരവയസുള്ള മകൻ നദാലും പൊള്ളലേറ്റ് മരിക്കുന്നത്. ലോകമലേശ്വരത്ത് നായരമ്പലം വട്ടത്ര നാദിര്‍ഷായുടെ ഭാര്യയും മകനുമാണ് മരിച്ചത്.

കൊച്ചിയിലെ ബന്ധുവിൻ്റെ വീട്ടിലേക്കു പോകുന്നതിന് പുലർച്ചെ എഴുന്നേറ്റതായിരുന്നു കൃഷ്ണ. ഈ സമയം വീട്ടിൽ കൃഷ്ണയുടെ മാതാവ് ലതയും ഉണ്ടായിരുന്നു. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. വീട്ടിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായും പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
