നാടകം മരിക്കുന്നില്ല; സമകാലിക വിഷയങ്ങൾ അരങ്ങിലെത്തിച്ച് കുട്ടികളുടെ നാടകം

  • Post category:news
  • Reading time:1 min read
You are currently viewing നാടകം മരിക്കുന്നില്ല; സമകാലിക വിഷയങ്ങൾ അരങ്ങിലെത്തിച്ച് കുട്ടികളുടെ നാടകം

പീതാംബരൻ കുറ്റിക്കോൽ

ഇരിയണ്ണി / കാസർകോട്: നമ്മുടെ ചുറ്റുപാടും നടക്കുന്ന സമകാലിക പ്രസക്തിയുള്ള സംഭവങ്ങൾ പ്രമേയമാക്കിയ യു.പി വിഭാഗം കുട്ടികളുടെ നാടകം ജില്ലാ കലോത്സവത്തിൽ പ്രേക്ഷക ശ്രദ്ധ നേടി. ആസുരമായ വർത്തമാന കാലത്ത് അവതരണം കൊണ്ടും നാടൻ പാട്ടിന്‍റെ ശീലുകൾ ചേർത്തും ദൃശ്യഭംഗി കൊണ്ടും മിക്ക നാടകങ്ങളും മികവ് പുലർത്തി.

കുട്ടികൾ നേരിടുന്ന പുതിയ കാലത്തിന്‍റെ വെല്ലുവിളികളും പരാജയപ്പെടാൻ ആഗ്രഹമില്ലാതെ വിജയിക്കാനായി മറ്റുള്ളവരെ തോല്പിക്കാൻ മനുഷ്യർ നടത്തുന്ന ചതികളും ചില നാടകങ്ങൾ പറഞ്ഞു തരുന്നുണ്ട്.

ഉപഭോഗ സംസ്കാരവും കച്ചവട താല്പര്യങ്ങളും എങ്ങനെയാണ് ജനത്തെ വരിഞ്ഞു മുറുക്കുന്നതെന്നും ഓർമിപ്പിക്കുന്നു. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും അവബോധമുണ്ടാക്കുന്ന പ്രമേയങ്ങളും മത്സരത്തിനെത്തിയത് മലയാള നാടക വേദിക്ക് പ്രതീക്ഷ പകരുന്നു.

0Shares