ബദിയടുക്ക: പി.ബി അബ്ദുറസാഖിന്റെ നിര്യാണത്തിലൂടെ പൊതു സമൂഹത്തിന് മികച്ച ഒരു ജനകീയ നേതാവിനെയും, തനിക്ക് വ്യക്തിപരമായി മികച്ച ഒരു കൂട്ടുകാരനെയും, സഹ പ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ.
ചെങ്കള പഞ്ചായത്ത് അഞ്ചാം വാര്‍ഡ് (നാരമ്പാടി )മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ ഹാജി അധ്യക്ഷനായി. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം മുഖ്യ പ്രഭാഷണം നടത്തി.
ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്മാന്‍, എരിയപ്പാടി മുഹമ്മദ് ഹാജി, ബഷീര്‍ പാറത്തോട്, സിറാജ്. എം.പി, ശിഹാബ് പുണ്ടൂര്‍, അക്ബര്‍ അലി, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി സി.എച്ച്. അലി സ്വാഗതവും, യൂത്ത് ലീഗ് യൂനിറ്റ് ജനറല്‍ സെക്രട്ടറി അഷ്റഫ് തെക്കേക്കര നന്ദിയും പറഞ്ഞു.
നഷ്ടമായത് മികച്ച കൂട്ടുകാരനെയെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ