ചെന്നൈ: രാജ്യത്ത് പെട്രോള്‍ വില ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിൽ നടന്ന ഒരു വിവാഹവേദിയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്ധന വില റെക്കാഡ് ഭേദിച്ച് കുതിക്കുന്ന സാഹചര്യത്തില്‍ കൂട്ടുകാരൻ്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ നൽകിയ സമ്മാനം കണ്ട് വിവാഹ മണ്ഡപത്തിലുള്ളവർ ഞെട്ടുകയായിരുന്നു. ഗൂഡലൂര്‍ ജില്ലയിലെ ചിദംബരം കുമരാച്ചി ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍ നടന്ന ഇളഞ്ചെഴിയന്‍-കനിമൊഴി ദമ്പതികളുടെ വിവാഹച്ചടങ്ങിന് എത്തിയ വരൻ്റെ സുഹൃത്തുക്കളാണ് നവദമ്പതികൾക്ക് ഒരു കാൻ പെട്രോൾ സമ്മനമായി നൽകിയത്.
പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ വിവാഹവേദിയിലും വേറിട്ട പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും അത് ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹിച്ചതിനാലാണ് സുഹൃത്തിൻ്റെ കല്യാണം തന്നെ തിരഞ്ഞടുത്തതെന്നും വരൻ്റെ സുഹൃത്തായ പ്രഭു പറഞ്ഞു. അഞ്ച് ലിറ്റര്‍ പെട്രോളാണ് സമ്മാനമായി നല്‍കിയത്. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക കൂടിയായതോടെ പെട്രോൾ വരൻ്റെ ബൈക്കിൽ നിറച്ചു നൽകി എന്ന് പ്രഭു കൂട്ടിച്ചേര്‍ത്തു.