നവോദയ സ്‌കൂളിലെ എച്ച്‌ 1 എന്‍ 1 ബാധ: കുട്ടികൾക്ക് സ്കൂളിൽ ഏർപ്പെടുത്തിയ ചികിത്സ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നവോദയ സ്‌കൂളിലെ എച്ച്‌ 1 എന്‍ 1 ബാധ: കുട്ടികൾക്ക് സ്കൂളിൽ ഏർപ്പെടുത്തിയ ചികിത്സ തുടരുന്നു

കാസർകോട്: പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്‌ 1 എന്‍ 1 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത പാലിക്കുകയാണ്. രോഗലക്ഷണങ്ങളോടെ 80 കുട്ടികൾ ഇപ്പോൾ സ്കൂളിൽ തന്നെ തയ്യാറാക്കിയ പ്രത്യേക വാർഡിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. അതേസമയം രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികൾ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റു കുട്ടികളെ അവരുടെ രക്ഷിതാക്കൾ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിൽ ചികിത്സയിലുള്ള കുട്ടികൾക്ക് ബുദ്ധിമുട്ടില്ലെങ്കിലും രോഗം പടരാതിരിക്കാനും രോഗലക്ഷണം പൂർണ്ണമായും ഇല്ലാതാകാനുമാണ് പ്രത്യേക വാർഡ് തുറന്ന് ഡോക്‌ടർമാരുടെ നിരീക്ഷണം ഏർപെടുത്തിയിരിക്കുന്നത്.

ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നവോദയ സ്‌കൂളിലെ രക്ഷിതാക്കളുടെ യോഗം തികളാഴ്ച്ച ഉച്ചയോടെ ചേരും. താലൂക്ക് ഓഫീസിലാണ് യോഗം. രോഗങ്ങളെ കുറിച്ചും രോഗ ലക്ഷണങ്ങളെ കുറിച്ചും ബോധവൽകരണം നൽകാനാണ് യോഗം. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് സംഭവത്തെ കുറിച്ച് വിവരം നൽകി വരികയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കുട്ടികൾക്ക് ചികിത്സ ഉറപ്പുവരുത്തി നിരീക്ഷിക്കുന്നതെന്നും ഭയപ്പെടേണ്ട ആവശ്യയമില്ലന്നും ആരോഗ്യ വകുപ്പും സ്കൂൾ അധികൃതരും അറിയിച്ചു.

0Shares