നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതെന്ന് കെ.പി.കുഞ്ഞിക്കണ്ണന്‍

  • Post category:local news
  • Reading time:1 min read
You are currently viewing നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതെന്ന് കെ.പി.കുഞ്ഞിക്കണ്ണന്‍

കാഞ്ഞങ്ങാട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അധസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ കര്‍മധീരരായ കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച പങ്ക് ആവോശോജ്വലമാണ്. എന്നാല്‍ ക്ഷേത്ര പ്രവശേന വിളംബരത്തിന്റെ പേരില്‍ വീമ്പിളക്കുന്ന സിപിഎം ഇക്കാലഘട്ടങ്ങളില്‍ പിറവി എടുത്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടത്തിയ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായിരുന്നു. ഐ.എന്‍.ടി.യുസി ദേശീയ നിര്‍വാഹകസമിതി അംഗം എം.സി.ജോസ്, ഡി.സി.സി ഭാരവാഹികളായ മാമുനി വിജയന്‍, പി.ജി.ദേവ്, പി.കെ.ഫൈസല്‍, പി.വി.സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, കെ.പി.പ്രകാശന്‍, കെ.വി.സുധാകരന്‍, ഹരീഷ്.പി.നായര്‍, നേതാക്കളായ സാജിദ് മൗവ്വല്‍, ബാബു കദളിമറ്റം, ഡി.വി.ബാലകൃഷ്ണന്‍, എന്‍.മഹേന്ദ്രപ്രതാപ്, സി.രാജന്‍ പെരിയ, രമേശന്‍ കരുവാച്ചേരി, യു.ശേഖരന്‍ നായര്‍, പദ്മരാജന്‍ ഐങ്ങോത്ത്, എം.കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

0Shares