നവീകരിച്ച ഫ്രണ്ട്സ് പടിഞ്ഞാര്‍മൂല ക്ലബിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing നവീകരിച്ച ഫ്രണ്ട്സ് പടിഞ്ഞാര്‍മൂല ക്ലബിൻ്റെ  ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഫ്രണ്ട്സ് പടിഞ്ഞാര്‍മൂല ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ലത്തീഫ് അറഫ അധ്യക്ഷനായി. അഞ്ജൂം ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.ബി അഷ്റഫ് നായന്മാര്‍മൂല ക്ലബിന്റെ ലോഗോ പ്രകാശനം ചെയ്തു. എഫ്.സി മംഗളുരു ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഫ്താബ് റഹ്മാന് മുന്‍ മന്ത്രി സി.ടി. അഹ്മദലി ഉപഹാരം നല്‍കി. ബഷീര്‍ പട്‌ള, ഗഫൂര്‍ സഹാറ, അബ്ദുല്‍ റഹ്മാന്‍ പാറ, അഷ്റഫലി അറഫ, റഫീഖ് സാഹിബ്, മൊയ്തു അറഫ,അര്‍ഷാദ് സഹാറ, കാഉ അറഫ, കാദര്‍ കുഞ്ഞിക്കാനം, ഫൈസല്‍ അറഫ, സമീര്‍ അറഫ, എന്നിവര്‍ പ്രസംഗിച്ചു. എന്‍.എ. താഹിര്‍ സ്വാഗതവും നാസിര്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

0Shares