ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പി.ബി ഷഫീഖ് റസാഖ് പതാക ഉയർത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. നവഭാരത സൃഷ്ടിക്ക് വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് ഷഫീഖ് റസാഖ് പറഞ്ഞു. പരിപാടിയിൽ ബാലകൃഷ്ണൻ മാസ്റ്റർ വോർകുഡ്‌ലു മുഖ്യ അതിഥിയായിരുന്നു. സ്കൂൾ മാനേജർ ഇ.അബൂബക്കർ ഹാജി വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും നടത്തിയാണ് പരിപാടി അവസാനിപ്പിച്ചത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി, സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം, പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, മദർ പി.ടി എ പ്രസിഡണ്ട് സകീന, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അനസ് എതിർത്തോട്, സ്കൂൾ സോഷ്യൽ ക്ലബ് കൺവീനർ ഗോപി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇബ്രാഹിം ആദൂർ, ഹനീഫ് പൈക്ക, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഏലിയാമ്മ ടീച്ചർ, സുജാത ടീച്ചർ, പിങ്കലാക്ഷി ടീച്ചർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
നവഭാരത സൃഷ്ടിക്ക് വിദ്യാർഥികൾ മുന്നിട്ടിറങ്ങണം; ഷഫീഖ് റസാഖ്