നവകേരള നിർമ്മാണം: ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായി മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing നവകേരള നിർമ്മാണം: ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായി  മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യൂറോപ്പ് യാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. മെയ് 13 ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും പിണറായി വിജയനാണ് മുഖ്യാതിത്ഥി.

13 ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് മുഖ്യമന്ത്രി യാത്രതിരിക്കുന്നത്. ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും. മെയ് 23-നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍.നെതര്‍ലന്റ്‌സിലാണ് ആദ്യ പരിപാടി. ഒന്‍പതാം തീയതി നടക്കുന്ന ഐ.ടി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

0Shares