നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു; ശനിയാഴ്ച നടക്കേണ്ട പി.എസ്.സി സിവില്‍ പോലിസ് പരീക്ഷ മാറ്റിവച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു; ശനിയാഴ്ച നടക്കേണ്ട പി.എസ്.സി സിവില്‍ പോലിസ് പരീക്ഷ മാറ്റിവച്ചു

കോഴിക്കോട്: രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ചവരുടെ എണ്ണം 15 -ആയി. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനം, സ്വദേശം എന്നീ വിവരങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല.160 സാമ്പിളുകള്‍ പരിശോധനയക്കയച്ചതില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നഴ്സിങ് വിദ്യാര്‍ഥിനിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചത്.അതിനിടേ ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താനിരുന്ന പരീക്ഷ പി.എസ്.സി മാറ്റിവച്ചു. വുമണ്‍ സിവില്‍ പോലിസ് ഓഫിസര്‍, സിവില്‍ പോലിസ് ഓഫിസര്‍ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് വാഴ്‌സിറ്റി നാളെയും മറ്റന്നാളുമുള്ള പി.ജി. പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റി വക്കാന്‍ നിര്‍ദേശം നല്‍കിയത്. മേയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് ആണ് നിര്‍ദ്ദേശം നല്‍കിയത്. മെയ-31 വരെ ട്യൂഷനുകള്‍, പരിശീലന ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്.

0Shares