നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്: വിജയ്‌ സേതുപതി

  • Post category:news
  • Reading time:1 min read
You are currently viewing നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്: വിജയ്‌ സേതുപതി

ജാതിയും മതവും പറഞ്ഞ് പറഞ്ഞ് വോട്ടു ചോദിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. മതത്തിന്‍റെയും ജാതിയുടെയും പ്രശ്‌നം പറയുന്നവര്‍ എല്ലാം ചെയ്തിട്ട് പോലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. കൂടെ നിന്ന നമ്മളാകും കുടുങ്ങുകയെന്നും വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതിയുടെ വാക്കുകളിലേക്ക്….

‘സ്‌നേഹമുള്ളവരെ, വോട്ടു ചെയ്യുമ്പോള്‍ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പോലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം’

കേരളത്തിലും തമിഴ്‌നാട്ടിലും ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളിലൊരാളാണ് മക്കള്‍ ശെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന വിജയ് സേതുപതി.

0Shares