നബിദിനാഘോഷം; കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കളക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing നബിദിനാഘോഷം; കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കളക്ടര്‍

കാസര്‍കോട്: നബിദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ നിലവിലുള്ള നിരോധനാജ്ഞയ്ക്ക് കലക്ടര്‍ ഡോ.ഡി. സജിത് ബാബു ഇളവുകള്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് കാൽ നടയായി നബിദിന റാലി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചത്. തന്‍റെ  ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച് നിലവിൽ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകൾ പ്രഖ്യാ പിക്കുന്നു.
1. കാൽ നടയായി നബിദിന റാലി അനുവദിക്കുന്നതാണ് .
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടുള്ളതല്ല
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയിൽ പങ്കെടുക്കുന്നവർ ബൈക്ക്, കാർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല
5. നബിദിനറാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കേണ്ടതാണ്.

ഏവർക്കും ജില്ലാ ഭരണകൂടത്തിന്‍റെ നബിദിനാംശങ്ങൾ നേരുന്നു

ജില്ലാ കലക്ടർ കാസർഗോഡ്.

https://www.facebook.com/KasaragodCollector/posts/909517332761493?__xts__[0]=68.ARB0x_bxbbnma8nL3o30_8osqIAcy9xoU98BSKuud3FgIAJOOonsQ3fKHwI7RpnXx5kHxZKuTzHImBhYVzrmpPvt_hJgnxQHDmsiuXsMige_2ThUMSUxaFezGtds0EHj1hoPjCpn3Zc6mJazsGJp6y9PPVNnWOU4VDRSDpwVPAkzhSh7SxYPs2nuBnrG3eQ40QbE06PKn9wrtfh1n94SsAizBfGi_r62TcBuZzTSc262dey_WThwvgqBgSHVscmXgjN0H0GMxbxUss4bK-IlewvHENC_5NkOcaQTaMFqRciUSwU0PDv7DPeEeObOjmjHwpEXszFAFsGPOP3cDgw&__tn__=-R

0Shares