നടി ശ്രീദേവിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറി; ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing നടി ശ്രീദേവിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറി; ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു

ദുബായി: ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.
മരണസമയത്ത് ബോണി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞിട്ടുണ്ട്. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നു നടിയെന്നായിരുന്നു റിപ്പോര്‍ട്ട്. മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ. സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. അതേസയം ദുബായി പോലീസ് ഹെഡ്‌കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമേര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി ഏറെവൈകി അടിയന്തരയോഗം ചേര്‍ന്നു. പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. പ്രോസിക്യൂഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള അനുമതിപത്രം ഫോറന്‍സിക് ലാബിന് കൈമാറും. തുടര്‍ന്ന് എംബാമിംഗ് ചെയ്യും. ഇതൊക്കെ സാധരണ ഗതിയില്‍ നടന്നാല്‍ തന്നെയും ഉച്ചകഴിഞ്ഞേ മൃതദേഹം മുബൈയിലെത്തിക്കാന്‍ കഴിയൂ.

0Shares