നടി ഭാവനയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing നടി ഭാവനയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം.

കൊച്ചി: നടി ഭാവനയെ യാത്രയ്ക്കിടെ ആക്രമിച്ചതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതി. കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം.

മുന്‍ ഡ്രൈവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നല്‍കി. സിനിമ ഷൂട്ടിങ്ങിന് ശേഷം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ഭാവന സഞ്ചരിച്ച ഫിലിം പ്രൊഡക്ഷന്റെ വാഹനത്തെ പിന്തുടര്‍ന്ന് ഒരു ടെംബോ ട്രാവലര്‍ വാഹനത്തില്‍ ഇടിക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറി പല വഴികളിലൂടെ സഞ്ചരിച്ച ശേഷം പാലാരിവട്ടത്തിന് സമീപം നടിയെയും വാഹനത്തെയും ഉപേക്ഷിച്ചു. ശേഷം മറ്റൊരു കാറില്‍ അക്രമി സംഘം കടന്നു കളഞ്ഞു. അവിടെ നിന്ന് ഭാവന കാക്കനാട്ടെ പ്രമുഖ സംവിധായകന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ ഡ്രൈവറായിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തട്ടിക്കൊണ്ടു പോകല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയതിട്ടുള്ളത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാറാണ് മുഖ്യപ്രതി. ഭാവനയുടെ മുന്‍ ഡ്രൈവറായിരുന്നു ഇയാള്‍.മുന്‍പ് ഉണ്ടായ ചെറിയ പ്രശ്‌നത്തെ തുടര്‍ന്ന് സുനിലിനെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് ഭാവന പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു.

 

 

0Shares