നടി ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നടി ആശാ ശരത്തിന്റെ സഹോദരന്‍ അന്തരിച്ചു


നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ സഹോദരനും കലാമണ്ഡലം സുമതിയുടെ മകനും ആയ ബാലു(43) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ബാലഗോപാല്‍ ചെന്നൈയിലാണ് മരിച്ചത്.

പെരുമ്പാവൂർ ബ്രോഡ് വേയിൽ വാരനാട്ട് വീട്ടിൽ വി.എസ്. കൃഷ്ണൻകുട്ടിയുടേയും കലാമണ്ഡലം സുമതിയുടേയുംമകനാണ്. മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിൽ എത്തിച്ച ശേഷം സംസ്‌കാരം ഞായറാഴ്ച (26-11-17) വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സൌമ്യ. ആശയുടെ മറ്റൊരു സഹോദരനായ വേണുഗോപാല്‍ നേരത്തെ മരിച്ചിരുന്നു.

0Shares