നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ ദിലീപ് പറയുന്നത്…

  • Post category:news
  • Reading time:1 min read
You are currently viewing നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ ദിലീപ് പറയുന്നത്…

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ നടന്‍ ദിലീപ് ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ തുറന്ന് അടിച്ച് നടന്‍ ദിലീപ്. തൃശ്ശൂരില്‍ ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. നടന്‍ ദിലീപിന്റെ പ്രസംഗം ഇതിനകം നിരവധിപേരാണ് കണ്ടത്. ജീവിതത്തില്‍ ദിലീപ് നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് ദിലീപിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകും. അത്രയ്ക്കും രോഷത്തോടെയും സങ്കടത്തോടെയുമുള്ളതാണ് ദിലീപിന്റെ വാക്കുകള്‍. ഞാന്‍ വിശ്വാസിക്കുന്നത് ദൈവത്തേയും പ്രേക്ഷകരെയുമാണ് അത് കൊണ്ട് പ്രേക്ഷകരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഇത് പോലുള്ള വേദിയില്‍ ഇത് പറയേണ്ടി വന്നതില്‍ വിഷമമുണ്ട് എന്നു പറയുന്ന ദിലീപ് പ്രസംഗത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിക്കുകയായിരുന്നു.

എന്നെ വളര്‍ത്താന്‍ ഒരു മാധ്യമവും ഉണ്ടായില്ല പിന്നെ ഈ പറയുന്ന മാധ്യമങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ എന്തോ ഗൂഢാലോചനകളുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. പിന്നെന്തിനാണ് ഇവര്‍ എനിക്ക് എതിരെ ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നത്. വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ എന്നെ വിളിച്ചിട്ടില്ല. എന്റെ വശം മനസ്സിലാക്കാതെയാണ് വാര്‍ത്തകള്‍ നല്‍കുന്നത്, എന്റെ സഹപ്രവര്‍ത്തകയുടെ കാര്യത്തില്‍ (നടിയുടെ കാര്യത്തില്‍) സംഭവിച്ചത് ഏറ്റവും വലിയ അക്രമമാണ്. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ ഇത് ഏറ്റു പിടിച്ച് എന്നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. മനസ്സാ വാചാ ഞാന്‍ അറിയാത്ത കാര്യങ്ങളാണ് ദിവസവും പുറത്ത് വരുന്നത്. അത് കൊണ്ട് തന്നെ ഈ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമാണ് ഇതിന് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

 

0Shares