നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു രേവതിയുടെ വെളിപ്പെടുത്തല്‍. 2016ല്‍ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് രേവതി പറഞ്ഞു. 2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപം നടത്തിയെന്ന് രേവതി പറഞ്ഞു.

സിദ്ദിഖും കെ.പി.എ.സി ലളിതയും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി ഈക്കാര്യം തുറന്നുപറഞ്ഞത്. ‘ ഈ വിഡിയോ വീണ്ടും വീണ്ടും കണ്ടതിന് ശേഷം ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷേ്ായുടെ സമയത്ത് വാക്കുകള്‍ കൊണ്ട് ലൈംഗിക അധിക്ഷേപം നടത്തി. ഇരുപത്തിയൊന്നുകാരിയായ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്‍റെ ഊഹം. അവള്‍ അദ്ദേഹത്തിന്‍റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് കരുതുന്നു- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളെ പോലെയൊരാള്‍ക്ക് എങ്ങിനെയാണ് ഡബ്ല്യു.സി.സിക്കെതിരെ വിരല്‍ ചൂണ്ടാന്‍ കഴിയുക. നിങ്ങള്‍ അതിന് യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കു. ഉളുപ്പുണ്ടോ ? നിങ്ങളുടെ മുഖംമുടിയില്‍ ലജ്ജ തോന്നുന്നവെന്നും രേവതി സമ്പത്ത് കുറിച്ചു.

നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്നായിരുന്നു രേവതിയുടെ ആരോപണം.

https://www.facebook.com/revathy.sampath.16/posts/2024511337858588

0Shares