നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത് രഞ്ജിനി

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത് രഞ്ജിനി

 

മലയാളസിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ 6.30ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വ്യാഴാഴ്ച എറണാകുളത്ത് വച്ച് വിവാഹ സത്ക്കാരം നടക്കുമെന്ന് സണ്ണിയുടെ സുഹൃത്തുക്കള്‍ അറിയിച്ചു.

മലയാളത്തിന് പുറമെ സംവിധായകൻ രാജു മുരുഗേശന്‍റെ ജിപ്‌സിയിലൂടെയായിരുന്നു താരം തമിഴില്‍ തുടക്കം കുറിച്ചത്. സഖാവ് ബാലനെന്ന കഥാപാത്രത്തെയായിരുന്നു സണ്ണി അവതരിപ്പിച്ചിരുന്നത്. അനുഗ്രഹീതൻ ആന്റണിയാണ് സണ്ണിയുടേതായി ഇറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

സണ്ണി വെയ്‌ന്‍റേയും രഞ്ജിനിയുടേയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളായ സിനിമാതാരങ്ങള്‍ സണ്ണികുട്ടന് ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.

0Shares