സുള്ള്യ: നടന്‍ മോഹന്‍ലാല്‍ കര്‍ണാടക കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തി. കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ക്ഷേത്രത്തെ കുറിച്ച് ആരാധകര്‍ വിവരമറിയിച്ചത്.
ഉടന്‍ വ്യാഴാഴ്ച രാവിലെ തന്നെ ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തിലെ പി.ആര്‍.ഒ ഗോപിനാഥന്‍ നമ്പീശന്‍, സുധീര്‍കുമാര്‍, ക്ഷേത്രഭാരവാഹികള്‍ ചേര്‍ന്ന് സൂപര്‍ താരത്തെ സ്വീകരിച്ചു. ക്ഷേത്രം പ്രധാന തന്ത്രി എഡപ്പഡിത്തായ പൊന്നാടയണിയിച്ച് പ്രസാദം നല്‍കി. സമീപത്തെ ഹോസളിഗമ്മ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.
സുബ്രഹ്മണ്യയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ കഡബയിലാണ് കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം നടക്കുന്നത്.
ഞായറാഴ്ച വരെ മോഹന്‍ലാലും സംഘവും ചിത്രീകരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലുണ്ടാകും. ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിലാണ് താമസമൊരുക്കിയിരിക്കുന്നത്.
നടന്‍ മോഹന്‍ലാല്‍ കുക്കേ സുബ്രഹ്മണ്യക്ഷേത്രത്തില്‍; കായംകുളം കൊച്ചുണ്ണി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു