ഇടുക്കി: പ്രമുഖ മലയാള നടന്‍ ബാബുരാജിന് വെട്ടേറ്റു. ഇടുക്കിയിലെ കല്ലാര്‍ കമ്പിലൈനിലെ ബാബബുരാജിന്റെ ഉടമസ്ഥതയിലുള്ള കുളം വറ്റിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ബാബുരാജിന് വെട്ടേറ്റത്. ഈ റിസോര്‍ട്ടിലെ കുളമാണ് സമീപവാസികള്‍ ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിക്കുന്നതിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി വന്നിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കയ്യിലുണ്ടായ വാക്കത്തി ഉപയോഗിച്ച് ഒരാള്‍ ബാബുരാജിനെ വെട്ടുകയായിരുന്നു. നെഞ്ചിനു വെട്ടേറ്റ ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
