നടന്‍ ജഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമുണ്ട്; എന്റെടുത്ത് എത്തിച്ചാല്‍ മതി; പഴയ അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടുപോകാം; കാസര്‍കോട്ടെ മാധവന്‍ വൈദ്യര്‍ ഉറപ്പ് പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ ജഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമുണ്ട്; എന്റെടുത്ത് എത്തിച്ചാല്‍ മതി; പഴയ അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടുപോകാം; കാസര്‍കോട്ടെ മാധവന്‍ വൈദ്യര്‍ ഉറപ്പ് പറയുന്നു

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നുപോയ നടന്‍ ജഗതീ ശ്രീകുമാറിനെ പഴയ അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടുപോകാമെന്ന് കാസര്‍കോട്ടുകാരനായ ഒരു പാരമ്പര്യ വൈദ്യര്‍. ‘ആ മനുഷ്യന്റെ അവസ്ഥയ്ക്ക് പരിഹാരമുണ്ട് എന്റെ അടുത്ത് ഒന്ന് എത്തിച്ചാല്‍ മതി’- കാസര്‍കോട് പരപ്പയിലെ ബാനം ഗ്രാമത്തിലെ മാധവന്‍ വൈദ്യരുടെ വാക്കികളാണിവ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആഗ്രഹം പുറത്തുപറഞ്ഞത്. ‘അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി…ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം. ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്’- മാധവന്‍ വൈദ്യര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.കാസര്‍കോട്ടുകാരുടെ സ്വന്തം വൈദ്യരാണ് മാധവന്‍. ശരീരം പാതി തളര്‍ന്നു പോയവര്‍ക്കും, വൃക്കയും കരളും പണിമുടക്കിയവര്‍ക്കും എത്രയോ തവണ പുതു ജീവന്‍ നല്‍കിയിരിക്കുന്നു വൈദ്യര്‍. ഏഴ് തലമുറയായി പാമ്പര്യ വൈദ്യം സിദ്ധിച്ചു പോരുന്ന കുടുംബമാണ് മാധവന്റെത്. അലോപ്പതി ചികിത്സയെ ഒരിക്കലും വൈദ്യര്‍ തള്ളിപ്പറയുന്നുമില്ല. കാന്‍സര്‍ ഒഴിച്ച് എല്ലാ അസുഖങ്ങള്‍ക്കും മരുന്ന് വൈദ്യരുടെ വശമുണ്ട്. ആയിരക്കണകണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന വൈദ്യരാണ് മാധവന്‍ എന്ന് എടുത്ത് പറയേണ്ടതുണ്ട്. ഫോണ്‍: 9846084447

0Shares