കാസര്‍കോട്: കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിൻ്റെ പ്രഖ്യാപനം പാഴ്വാക്കായി. സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുമെന്ന സ്ഥിതിയിലെത്തി. കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും കുതിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ വില 140 ലേക്ക് കുതിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ പറയുന്നു.
ഇതോടെ ജി.എസ്.ടിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന മന്ത്രി തോമസ് ഐസക്കിൻ്റെ പ്രഖ്യാപനമാണ് പാഴ്വാക്കായത്. കോഴി ഇറച്ചിയുടെ വില 100 കടക്കാതെ നിലനിര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്കിൻ്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്. അതേസമയ വടക്കന്‍ ജില്ലകളില്‍ സ്വന്തം ഫാമുകളില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന ആരോപണമുണ്ട്.
ധനമന്ത്രി തോമസ് ഐസക്കിൻ്റെ പ്രഖ്യാപനം പാഴ്വാക്കായി; കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുന്നു; പലേടത്തും തോന്നിയ വില