ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്; കാസര്‍കോട് ജില്ലാതല മത്സരം നവംബര്‍ 16 ന്

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്; കാസര്‍കോട് ജില്ലാതല മത്സരം നവംബര്‍ 16 ന്

കാസര്‍കോട്: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരം നവംബര്‍ 16 ന് രാവിലെ 9.30 ന് പെരിയ ജവഹര്‍ നവോദയ വിദ്യാലയയില്‍ നടത്തും.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു നിര്‍വ്വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി.പുഷ്പ അധ്യക്ഷത വഹിക്കും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ശാസ്ത്രജ്ഞന്‍ ഡോ പി.ഹരിനാരായണന്‍ നിരീക്ഷകനായിരിക്കും.

ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ രണ്ട് കുട്ടികള്‍ വീതമുളള ടീമുകള്‍ക്ക് പങ്കെടുക്കാം.ഒരു സ്‌കൂളില്‍ നിന്ന് എത്ര ടീമുകളെ വേണമെങ്കിലും പങ്കെടുപ്പിക്കാം. പൂര്‍ത്തിയാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടും ലോഗ്ബുക്കും, സ്ഥാപനമേധാവി ഒപ്പും സീലും വെച്ച് എ ഫോറം അടക്കം പ്രൊഫ.വി. ഗോപിനാഥന്‍, ജില്ലാ കോ -ഓര്‍ഡിനേറ്റര്‍, ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്, ശ്രീരാഗം, ചിന്മയ കോളനി, വിദ്യാനഗര്‍, കാസര്‍കോട്-671123 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് gopisreenair@gmail.com ഫോണ്‍-9446281854.

0Shares