ദേശീയ ബന്ദിനൊപ്പം തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍.ഡി.എഫ്-യുഡിഎഫ് ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ ബന്ദിനൊപ്പം തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍.ഡി.എഫ്-യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലാചരിക്കും. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതാസമയം പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് ദേശീയതലത്തില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു മൂന്നു വരെ ഭാരത് ബന്ദിന്
ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടതു പാര്‍ട്ടികള്‍ സംയുക്തമായി ദേശീയ തലത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ഇടതു മുന്നണി വ്യക്തമാക്കി. ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് ഹര്‍ത്താല്‍. സമാധാനപരമായിട്ടായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു.

0Shares