ദേശീയപാതയിലെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്നുപേരെ പിടികൂടി; കുടുങ്ങിയത് കൊലയും മയക്കുമരുന്നു വില്‍പനയും നടത്തുവര്‍

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയപാതയിലെ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്നുപേരെ പിടികൂടി; കുടുങ്ങിയത് കൊലയും മയക്കുമരുന്നു വില്‍പനയും നടത്തുവര്‍

കാസര്‍കോട്: മംഗളൂരു കാസര്‍കോട് ദേശീയ പാതയിലെ വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ഉള്ളാള്‍ പോലിസ് പിടികൂടി. മംഗളൂരു കോട്ടക്കാര്‍ സ്വദേശി യഹിയ(26), തലപ്പാടി സ്വദേശി മുഹമ്മദ് ഫയാസ്(19), മംഗളൂരു കുത്താര്‍ സ്വദേശിയും തലപ്പാടിയില്‍ താമസക്കാരനുമായ അബ്ദുല്‍ തൗസിഫ്(19) എന്നിവരാണ് പിടിയിയിലായത്. തലപ്പാടി കെ.സി റോഡില്‍ വച്ചാണ് വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ഇവരെ പോലിസ് പിടികൂടിയത്. യാത്രക്കാരെ കൊള്ളയടിക്കാനുള്ള ഒരുക്കത്തില്‍ ഒരുകാറിലാണ് ഇവര്‍ ദേശീയപാതയിലെത്തിയത്.കഠാരയും കത്തിയും മുളക് പൊടിയും സംഘത്തില്‍ നിന്ന് കണ്ടെടുത്തു. ഉള്ളാള്‍ സ്റ്റേഷന്‍ ഓഫിസിര്‍ ഗോപാലകൃഷ്ണയുടെ നേതൃത്വത്തിലാണ് ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയത്. പിടികൂടിയവര്‍ക്കെതിരേ ഐ.പി.സി സെക്ഷന്‍ 399, 402 പ്രകാരം കേസെടുത്തു. കുപ്രസിദ്ധ കൊള്ളസംഘത്തിലുള്ളവരെയാണ് പിടികൂടിയതെന്നും വിട്ടല്‍, മംഗളൂരു, പുത്തൂര്‍, ഉള്ളാള്‍, കാസര്‍കോട് പോലിസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കൊലയ്ക്കും, മയക്കുമരുന്ന് വില്‍പനയ്ക്കും നിരവധി കേസുണ്ടെന്നും പോലിസ് അറിയിച്ചു.

0Shares