ദേശീയ ഗാനം പാടി ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ സ്‌കൂളില്‍ അല്ല; തിയേറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ നിലപാടറിയിച്ച് വിദ്യാ ബാലന്‍

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയ ഗാനം പാടി ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ സ്‌കൂളില്‍ അല്ല; തിയേറ്ററുകളിലെ ദേശീയഗാന വിവാദത്തില്‍ നിലപാടറിയിച്ച് വിദ്യാ ബാലന്‍

ന്യൂഡല്‍ഹി: തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി വിദ്യാ ബാലന്‍. ദേശീയത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അവര്‍ പറഞ്ഞു.ദേശീയ ഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നാണ് വിദ്യയുടെ വ്യക്തിപരമായ അഭിപ്രായം. രാജ്യത്തെ താന്‍ സ്‌നേഹിക്കുന്നുണ്ട്, രാജ്യത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്. എന്നാല്‍ ഇത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

എന്റെ വ്യക്തിപരമായ അഭിപ്രായം എന്തെന്നാല്‍ ദേശീയഗാനം വയ്ക്കരുതെന്ന് തന്നെയാണ്. ദേശഭക്തി അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്.’ വിദ്യ ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ തന്റെ ഈ വിഷയത്തിലുള്ള അഭ്പ്രായം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ വിജയ്‌ നായകനായ ‘മെര്‍സല്‍’ എന്ന തമിഴ് ചിത്രത്തിനെതിരെ ബി.ജെ.പിഉയര്‍ത്തിയ വിവാദത്തോടും വിദ്യ തന്‍റെ പ്രതികരണം അറിയിച്ചു. ഒരു തവണ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാല്‍ ആ സിനിമ അതുപോലെ തന്നെ പ്രദര്‍ശിപ്പിക്കണം. എന്തെങ്കിലും അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അതു പ്രദര്‍ശനത്തിന് മുമ്പ് പറയണം. മെര്‍സല്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടിയായി ഇവര്‍ പറഞ്ഞു. ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമാണ് വിദ്യ.

0Shares