ദേശീയപാതയുടെ ശോചനീയാവസ്ഥ; നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing ദേശീയപാതയുടെ ശോചനീയാവസ്ഥ; നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കാസര്‍കോട് ജില്ലയില്‍ ദേശീയപാതയുടെ ശോചനീയാവസ്ഥയ്‍ക്കെതിരെ നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ദേശീയ പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം.

യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ഈ മാസം 20-ാം തിയതി 24 മണിക്കൂർ സൂചന നിരാഹാര സമരം നടത്തും. ഇതിനെ തുടര്‍ന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. സമാന ആവശ്യവുമായി സെപ്തംബര്‍ ആദ്യ വാരം കാസർകോട് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൾപ്പെടെയുള്ള ജന പ്രതിനിധികളുടെ നേതൃത്വത്തിൽ കാസർകോട് ദേശീയപാതാ വിഭാഗം ഓഫീസ് ഉപരോധിച്ചിരുന്നു.

0Shares