എരുമേലി: തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരുവിഭാഗം താഴിട്ടുപൂട്ടി കൊടികുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക് വേണ്ടന്ന് പറഞ്ഞുകൊണ്ടാണ് ക്ഷേത്ര വിശ്വാസികള്‍ എരുമേലി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും താഴിട്ട് പൂട്ടിയത്. ഇവിടെത്തെ വഴിപാട് കൗണ്ടറും തകര്‍ത്ത ഭക്തര്‍ ഇനി ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ ഭരിക്കുമെന്നും പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വഴിപാട് കൗണ്ടറിന്റെ വഴിപാട് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് തോട്ടിലെറിഞ്ഞു. ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡുകളും തകര്‍ത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, വഴിപാട് കൗണ്ടര്‍ എന്നിവയുടെ ബോര്‍ഡുകളൊക്കെ അക്രമികള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. സ്ഥലത്ത് വലിയ തോതിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ അക്രമങ്ങള്‍ നടക്കാനുള്ള സാധ്യതനിലനില്‍ക്കുകയാണ്.
ദേവസ്വം ബോര്‍ഡിൻ്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരുവിഭാഗം താഴിട്ടുപൂട്ടി