ദൃശ്യം മോഡല്‍ കൊലപാതകം; ഭര്‍ത്താവിനെ കൊന്നുകുഴിച്ചിട്ട് അതിന് മുകളില്‍ യുവതി അടുക്കള പണിതു

  • Post category:news
  • Reading time:1 min read
You are currently viewing ദൃശ്യം മോഡല്‍ കൊലപാതകം; ഭര്‍ത്താവിനെ കൊന്നുകുഴിച്ചിട്ട് അതിന് മുകളില്‍ യുവതി അടുക്കള പണിതു

ദൃശ്യം സിനിമ പുറത്തുവന്നതിനുശേഷം അത്തരത്തിലുള്ള കൊലപാതക കേസുകള്‍ നിരവധി വന്നു. ദൃശ്യം മോഡല്‍ കൊല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മധ്യപ്രദേശിലാണ്. ഭര്‍ത്താവിനെ കൊന്നുകുഴിച്ചിട്ട് അതിന്‍റെ മുകളില്‍ യുവതി അടുക്കള പണിയുകയായിരുന്നു. ഒരുമാസം മുന്‍പാണ് കൊല നടന്നത്. മധ്യപ്രദേശിലെ കോട്മയിലെ താമസക്കാരനായ മോഹിത് ബനവാള്‍ എന്ന 40കാരനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പ്രതിമ ബനവാളാണ് പോലീസില്‍ പരാതി നല്‍കിയത്.

അഭിഭാഷകനായിരുന്നു കൊല്ലപ്പെട്ട മോഹിത്. മോഹിതിനെ കാണാതായ വിവരം സഹോദരന്‍ അര്‍ജുന്‍ പ്രതിമയോട് അന്വേഷിച്ചിരുന്നു. അര്‍ജുനെ വീടിന് അകത്തേക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. രൂക്ഷമായ ഭാഷയിലാണ് പ്രതിമ പ്രതികരിച്ചതെന്ന് സഹോദരന്‍റെ മൊഴിയില്‍ വ്യക്തമായി. ഇതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നി. വ്യാഴാഴ്ച നാട്ടുകാര്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു പ്രതിമ വീടു താഴിട്ടുപൂട്ടി.

വാതില്‍ തകര്‍ത്ത് അകത്തുകയറിയ ആള്‍ക്കാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിനുള്ളില്‍ കുഴിച്ചുനോക്കിയ പോലീസ് മോഹിത്തിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വയര്‍ കഴുത്തില്‍ മുറുക്കിയാണ് പ്രതിമ മോഹിത്തിനെ കൊലചെയ്തത്.

0Shares