കാസര്‍കോട്: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി മോര്‍ണിംഗ് ബാച്ച് ഉളിയത്തടുക്ക ഓണ സദ്യ സംഘടിപ്പിക്കുന്നു. ഓഗസ്‌റ് 30നു കാസര്‍കോട് ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഡൈനിങ്ങ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ 1,000 പേര്‍ക്കാണ് ഓണ സദ്യ ഒരുക്കുന്നത്.
ഉളിയത്തടുക്ക ആസ്ഥാനമായുള്ള ക്രിക്കറ്റ് കൂട്ടായ്മയായ മോര്‍ണിംഗ് ബാച്ച് നടത്തിവരുന്ന സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ പരിപാടിയെന്നും ഇതില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണെന്നും ഫൗണ്ടര്‍മാരായ ഹാരിസ് അങ്കോള, ഹാരിസ് മയോസ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995403999, 9847216213 ബന്ധപ്പെടാം.