ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നാളെ ഹര്‍ത്താല്‍; അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:2 mins read
You are currently viewing ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നാളെ ഹര്‍ത്താല്‍; അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ ജോസഫ് എന്ന യുവാവ് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ബി.ജെ.പിയും യു.ഡി.എഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചേരമര്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു. പോലീസിന്റെയും വിവിധ സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചതെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് പറഞ്ഞു. അതേസമയം, കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം അതേസമയം സാധാരണ നിലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരണമെന്ന് ഡി.ജി.പിയോട് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയത്തും കൊല്ലത്തുമായി ക്രൈം ബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും ഈരണ്ട് ടീമുകള്‍ പ്രതികളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായാല്‍ അത്തരം പരാതികള്‍ സംബന്ധിച്ച് അതീവ ഗൗരവമായി അന്വേഷിക്കുകയാണ്. കര്‍ക്കശ നടപടിയും ഇക്കാര്യത്തില്‍ സ്വീകരിച്ചുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(28.05.2018)

ഇന്നത്തെ ചോദ്യം

9. ഈ വര്‍ഷം ജെ.സി ദാനിയേല്‍ ഡാനിയല്‍ അവാര്‍ഡ് നേടിയ സംവിധായകന്‍ ആര്?

A) ഐ.വി ശശി

B) എം.ടി വാസുദേവന്‍ നായര്‍

C) ശ്രീകുമാരന്‍ തമ്പി

D) കമല്‍

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (27.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: പുലര്‍ച്ചെ സുബഹി ബാങ്ക് മുതല്‍ സന്ധ്യസമയം മഗരിബ് ബാങ്ക് വരെ

വിജയി: സീനിയ മൊയ്തീന്‍, ബദിയടുക്ക

0Shares