ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യു.എ.ഇ എക്‌സ്ചേഞ്ച് പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  യു.എ.ഇ എക്‌സ്ചേഞ്ച് പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്: ലോകത്തിലെ തന്നെ ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ധനകാര്യ സ്ഥാപനമായ യു.എ.ഇ എക്‌സേഞ്ച് ശാഖകള്‍ ദുബൈ ഷോപിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിയ പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളം വഴിയും യാത്രചെയ്യാവുന്ന രീതിയിലാണ് ഡി.എസ്.എഫ് പാക്കേജ് ഒരുക്കിയതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ ഹെഡ് സുജീഷ്, കാസര്‍കോട് ബ്രാഞ്ച് ഹെഡ് ടി.എം നവിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുരാത്രികളും നാല് രാത്രികളിലുമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. സൗജന്യ താമസം, വിമാനയാത്ര, ദുബൈ സിറ്റി ടൂര്‍, ധോക്രൂയിസ്, ഡെസേര്‍ട്ട് സഫാരി വിത്ത് ബി.ബി ക്യൂ ഡിന്നര്‍, മിറാക്കിള്‍ ഗാര്‍ഡന്‍, ഗ്ലോബല്‍ വില്ലേജ് എന്നിവയാണ് ഈ പാക്കേജിലുള്ളത്. ഒരുവ്യക്തിയ്ക്ക് 39,350 രൂപയാണ് (കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക്) ഈ പാക്കേജിന് ഈടാക്കുന്നത്. ബാഗ്ലൂരില്‍ നിന്നുള്ളവര്‍ക്ക്  43,300, കോഴിക്കോടുനിന്ന് 39,250, തിരുവനന്തപുരത്തുനിന്ന് 40,200 രൂപയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 24 മുതല്‍ മാര്‍ച്ച് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.

കൂടാതെ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് ഫിക്‌സഡ് ഡിപ്പാര്‍ച്ചര്‍ പാക്കേജും ലഭ്യമാണ്. നാല് രാത്രികള്‍, അഞ്ചുപകലുകള്‍ എന്നരീതിയിലാണ് പാക്കേജ്. മറ്റുപാക്കേജിലെ സൗകര്യങ്ങള്‍ക്കൊപ്പം ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഒരുവ്യക്തിക്ക് 45,700 രൂപ എന്നതോതിലാണ് ചെലവ് വരുന്നതെന്ന് കാസര്‍കോട് ബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04994 226848, 9847 088826, 9387085016 (കാസര്‍കോട്).

0Shares