ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ ഒന്നാം സമ്മാനമായ ദശലക്ഷം ദിര്‍ഹത്തിന് അര്‍ഹനായി. ബംഗളൂരു സ്വദേശിയും ദുബായിലെ ചെറുകിട വ്യവസായ സ്ഥാപന ഉടമയുമായ ഫര്‍ഹാന്‍ അര്‍മാനാണ് ഈ ഭാഗ്യവാന്‍. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള നറുക്കെടുപ്പും ഇതോടൊപ്പം നടന്നു.

രണ്ടാം സ്ഥാനത്തിനു അര്‍ഹനായത് പാക്കിസ്ഥാന്‍ സ്വദേശിയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ ഇതുവരെ നടത്തിയ നറുക്കെടുപ്പില്‍ 239 പേരാണ് മില്യണ്‍ ദിര്‍ഹം സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ തന്നെ 114 പേരും ഇന്ത്യക്കാരാണ് എന്നതാണ് ഏറെ കൗതുകകരം.