ദുബായ്: ദുബായ് മര്‍മൂം അല്‍ ലിസൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം വളവന്നൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പൊട്ടച്ചോല(41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ പാലക്കല്‍(42) എന്നിവരാണ് മരിച്ചത്. അല്‍ ലിസൈലിയിലെ ഒരു സ്വകാര്യ കുതിര വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരാണ് ഇരുവരും. രാത്രി ജോലി കഴിഞ്ഞ് നടക്കാനിറങ്ങിയപ്പോള്‍ അമിത വേഗതയില്‍ പാഞ്ഞു വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
