ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ റഡീ; തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റിയുടെ ഈമാതൃകാ പ്രവര്‍ത്തനത്തിന് കാല്‍ നൂറ്റാണ്ട്

  • Post category:news
  • Reading time:2 mins read
You are currently viewing ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ റഡീ; തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റിയുടെ ഈമാതൃകാ പ്രവര്‍ത്തനത്തിന് കാല്‍ നൂറ്റാണ്ട്

ഷാഫി തെരുവത്ത്

കാസര്‍കോട്: ഇരുപത്തഞ്ച് വര്‍ഷം മുമ്പ് തെരുവത്തേ ഒരു കൂട്ടം യുവാക്കളുടെ തീരുമാനം അതായിരുന്നു. നോമ്പെടുത്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് സൗജന്യമായി നോമ്പുതുറകിറ്റൊരുക്കി നല്‍കുക എന്ന കാര്യം. അന്ന് തുടങ്ങി ഇപ്പോള്‍ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഈ കര്‍മ്മം തുടങ്ങി വച്ചവര്‍ക്കും പുതുതലമുറക്കും സന്തോഷിക്കാനുള്ള വകയായി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് നോമ്പ് കാലമായാല്‍ വൈകിട്ട് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കമ്മിറ്റിക്കാരും യുവാക്കളും. ട്രെയിനിലെ ദീര്‍ഘദൂര യാത്രക്കാരായ നോമ്പുകാര്‍ക്കാണ് കിറ്റ് നല്‍കുന്നത്. മുറിച്ചിട്ട വിവധതരം പഴവര്‍ഗങ്ങള്‍, സമുസ, ഒരു കുപ്പി നാരങ്ങ വെള്ളം എന്നിവയാണ് നല്‍കുന്നത് വൈകീട്ട് നാലരയാവുന്നതോടെ നോമ്പെടുക്കുന്ന ട്രെയിന്‍ യാത്രക്കാരായ ഉദ്യോഗസ്ഥരും അല്ലാത്തവരും പള്ളി പരിസരത്ത് വാങ്ങാനെത്തുകയാണ്. ഏകദേശം 100 ലധികം യാത്രക്കാര്‍ക്കാണ് നോമ്പ് തുറ വിഭവങ്ങളടങ്ങിയ കിറ്റ് നല്‍കുന്നത്. ഇതിന് പുറമേ പളളിയില്‍ നോമ്പ് തുറ സമയത്ത് എത്തുന്നവര്‍ക്കും നോമ്പ് തുറപ്പിക്കുന്നുണ്ട് നോമ്പ് തുറക്കാന്‍ 500 ലധികം വിശ്വാസികളാണ് ഇവിടെ എത്തുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി പളളി പരിസരത്ത് ജീരക കഞ്ഞിയും നല്‍കി വരുന്നുണ്ട്. നെയ്യ്, അരി, ജീരകം തേങ്ങ എന്നിവ ചേര്‍ത്ത് ഇവിടെയുണ്ടാക്കുന്ന ജീരക കഞ്ഞിയുടെ ഗുണമേന്‍മയും രുചിയും കാരണം ദൂരേ ദിക്കില്‍ നിന്ന് പോലും ജീരക കഞ്ഞി വാങ്ങാന്‍ ആളുകള്‍ എത്തുന്നതായി പളളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജീരക കഞ്ഞിയുടെ ജോലി ഉച്ചയ്ക്ക് തുടങ്ങും വൈകീട്ട് നാലോടെ വിതരണം ചെയ്യും. ദിവസേന 500 ലധികം ആള്‍ക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. പള്ളി കമ്മിറ്റിയും നാട്ടുകാരും പ്രവാസികളും മുന്‍കൈയെടുത്താണ് സൗജന്യമായി നല്‍കി വരുന്നത്. ദിവസേന പതിനായിരത്തിലധികം രൂപ ഇതിനായി ചിലവഴിക്കുന്നുണ്ടെങ്കിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യമാസത്തില്‍ ഇത് ചെയ്യുമ്പോള്‍ കമ്മിറ്റിക്കാര്‍ക്കും നാട്ടുകാര്‍ക്കും സംതൃപ്തിയേറുന്നു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(22.05.18)

ഇന്നത്തെ ചോദ്യം

3. റമളാനിലെ ഏത് ദിവസമാണ് മുസ്ലിം മത വിശ്വാസികള്‍ (ബദര്‍ യുദ്ധം നടന്ന ദിനം) ‘ബദര്‍’ ദിനമായി ആചരിക്കുന്നത്..?

A) റമളാന്‍ 9
B) റമളാന്‍ 17
C) റമളാന്‍ 21
D) റമളാന്‍ 27
E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസ്സേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. അടുത്തദിവസം രാവിലെ വിജയി ആരാണെന്ന് നിങ്ങള്‍ക്ക് ചാനല്‍ ആര്‍.ബിയിലൂടെ അറിയാനാകും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

0Shares